വനിതാ എസ് ഐയോട് അപമര്യാദയായി പെരുമാറിയ വ്യവസായി അറസ്റ്റില്‍

Posted on: June 14, 2013 3:17 pm | Last updated: June 14, 2013 at 3:17 pm
SHARE

nisam abdul khadarതൃശൂര്‍: വാഹന പരിശോധനക്കായി തന്റെ ആഡംബരവാഹനത്തിന് കൈകാണിച്ചതിന്റെ പേരില്‍ വനിത എസ് ഐയെ കയ്യേറ്റം ചെയ്ത വ്യവസായി അറസ്റ്റില്‍. തന്റെ ആഡംബര കാര്‍ റോഡില്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കാന്‍ പോലീസിന് അവകാശമില്ലെന്നായിരുന്നു ഇയാളുടെ വാദം. തൃശൂര്‍ അന്തിക്കാട് സ്വദേശി മുഹമ്മദ് നിസാം അബ്ദുല്‍ ഖാദറാണ് അറസ്റ്റിലായത്.

വിവരമറിഞ്ഞ് കൂടുതല്‍ പോലീസെത്തിയപ്പോഴേക്കും ഇയാള്‍ കാറിനകത്ത് കയറി വാതിലടക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് കാറിന്റെ വാതില്‍ തുറന്ന് വാഹനം പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇയാളുടെ ഒമ്പത് വയസ്സുകാരന്‍ മകന്‍ ആഡംബര കാര്‍ ഓടിക്കുന്ന ഫോട്ടോ യു ടൂബില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. വധശ്രമമടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. ബന്ധുവായ യുവതിയെ ഫെയ്‌സ് ബുക്കിലൂടെ അപമാനിച്ചതിനും നിസാം അബ്ദുല്‍ ഖാദറിനെതിരെ കേസുണ്ട്.