നവജാത ശിശുവിന്റെ തലച്ചോറിലെ ബ്ലീഡിംഗ് നിര്‍ത്തിയത് സൂപ്പര്‍ ഗ്ലൂ ഉപയോഗിച്ച്!

Posted on: June 13, 2013 10:10 pm | Last updated: June 13, 2013 at 10:38 pm
SHARE

alien-body-mainali_1744014a37ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നവജാത ശിശുവിന്റെ തലച്ചോറിലെ രക്തസ്രാവം നിര്‍ത്താന്‍ ഡോക്ടര്‍മാര്‍ ഉപയോഗിച്ചത് സൂപ്പര്‍ ഗ്ലൂ. കന്‍സാസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത വിചിത്രമായ ചികിത്സാ രീതി പ്രയോഗിച്ചത്.

ജനിച്ച് 28 ദിവസം മാത്രം പ്രായമായ അശ്‌ലൈന്‍ ജുലൈന്റെ തലച്ചോറിലാണ് രക്തസ്രാവമുള്ളതായി കണ്ടെത്തിയത്. ജനിച്ച ഉടനെ ഛര്‍ദിച്ചത് കണ്ട് കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് ഇത് കണ്ടെത്തിയത്. തുടര്‍ന്ന് രക്തസ്രാവം നിര്‍ത്തുവാനുള്ള മാര്‍ഗം തേടിയ ഡോക്ടര്‍മാര്‍ക്ക് നിലവിലെ രീതിയൊന്നും ഉപയോഗിച്ച് രക്തസ്രാവം നിര്‍ത്താനാകില്ലെന്ന് ബോധ്യമായി. ഇതോടെയാണ് സൂപ്പര്‍ ഗ്ലൂ ഉപയോഗിച്ച് ഭംഗിയായി രക്തസ്രാവം നിര്‍ത്തിയത്. ഓപ്പറേഷന്‍ വിജയകരമായിരുന്നുവെന്നും കുഞ്ഞ് സുഖം പ്രാപിച്ച് വരികയാണെന്നും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഓപ്പറേഷന് ശേഷം കുഞ്ഞ് സുഖമായി ശ്വാസം വലിക്കുന്നുണ്ടെന്ന് മാതാപിതാക്കളും പറയുന്നു.