ശ്രീശാന്ത് ജയില്‍ മോചിതനായി:നാളെ നാട്ടിലേക്ക് മടങ്ങും

Posted on: June 11, 2013 8:18 pm | Last updated: June 12, 2013 at 9:55 am
SHARE

Sree-latest-247

ന്യൂഡല്‍ഹി: വാതുവെപ്പ് കേസില്‍ ജാമ്യം ലഭിച്ച മലയാളി താരം ശ്രീശാന്ത് തീഹാര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി.നാളെ കേരളത്തില്‍ തിരിച്ചെത്തും.മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചാണ് ശ്രീശാന്തിനെ ജയിലിനു പുറത്തെത്തിച്ചത്. 26 ദിവസമാണ് ശ്രീശാന്ത് തീഹാര്‍ ജയിലില്‍ കഴിഞ്ഞത്.ഇന്നലെയാണ് ഡല്‍ഹി സാകേത് കോടതി ശ്രീശാന്തിന് ജാമ്യം അനുവദിച്ചത്.