കുവൈത്ത്: കയറ്റി അയക്കല്‍ തുടരുന്നു; ഇന്ന് 38 പേര്‍ തിരിച്ചെത്തി

Posted on: June 8, 2013 7:21 am | Last updated: June 8, 2013 at 3:12 pm
SHARE

nitaqatന്യൂഡല്‍ഹി: സ്വദേശിവത്കരണത്തിന്റെ ഭാഗമായി കുവൈത്തില്‍ നിന്ന് തൊഴിലാളികളെ കയറ്റി അയക്കുന്നത് തുടരുന്നു. ഇന്ന് എട്ട് മലയാളികളടക്കം 38 പേര്‍ ഡല്‍ഹിയിലെത്തി. ഇവരില്‍ പലരും നിയമപരമായ രേഖകള്‍ ഉള്ളവരാണ്. നിയമപരമായ രേഖകള്‍ ഉള്ളവരെ കയറ്റി അയക്കില്ലെന്ന കുവൈത്ത് അംബാസഡര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ലെന്ന് കുവൈത്തില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ പറയുന്നു. ഇന്ത്യന്‍ എംബസിയില്‍ നിന്ന് കാര്യമായ സഹായങ്ങള്‍ ഇപ്പോഴും ലഭിക്കുന്നില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഇന്ന് മടങ്ങിയെത്തിവര്‍ക്ക് നോര്‍ക്ക താത്കാലിക താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.