ഇംഗ്ലണ്ടിനെ മറികടക്കാന്‍ ബ്രസീലിനായില്ല

Posted on: June 3, 2013 10:55 am | Last updated: June 3, 2013 at 10:55 am
SHARE

Wayne Rooney Brazil v England - International Friendly

റിയോഡി ജനീറോ: ചരിത്രപ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തില്‍ മുമ്പൊരു സൗഹൃദ മത്സരത്തിലെ തോല്‍വിയോട് ഇംഗ്ലണ്ടിനോട് പകരം വീട്ടാനിറങ്ങിയ ബ്രസീലിന് സമനില കൊണ്ട് തൃപ്ത്‌പ്പോടേണ്ടി വന്നു. മികച്ച നീക്കങ്ങളും പാസുകളുമായി കളം നിറഞ്ഞ് കളിച്ചത് ബ്രസീലായിരുന്നു. സുന്ദരമായ ഫുട്ബാളായിരുന്നു ഇന്നലെ ആരാധകര്‍ക്ക് കാണാനായത്. ഒന്നാം പകുതി പൂര്‍ണമായും ബ്രസീലിന്റെ ആധിപത്യമായിരുന്നു. അന്‍പത്തിയേഴാം മിനുട്ടില്‍ ബ്രസീല്‍ ആദ്യം വലകുലുക്കി. ഫ്രെഡായിരുന്നു ആതിഥേയരുടെ സ്‌കോറര്‍. എന്നാല്‍ 10 മിനുട്ടിനുള്ളില്‍ ഇംഗ്ലണ്ട് പകരം വീട്ടി. ചേമ്പര്‍ലൈനായിരുന്നു സ്‌കോറര്‍. സൂപ്പര്‍ താരം വെയ്ന്‍ റൂണിയുടെ ഗോള്‍ 79ാം മിനുട്ടില്‍ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു.
ബ്രസീല്‍ തോല്‍ക്കുമെന്ന് ഉറപ്പിച്ച ഘട്ടത്തില്‍ കളി തീരാന്‍ 3 മിനുട്ട് ബാക്കിയുള്ള പ്പോള്‍ ബ്രസീല്‍ താരം പൗളീഞ്ഞോ വിജയത്തിന് തുല്യമായ സമനില ഗോള്‍ നേടി.