Connect with us

Malappuram

കെ എസ് ഇ ബി യുടെ അനാസ്ഥ; പ്രതീക്ഷാലയം അസ്തമിക്കുന്നു

Published

|

Last Updated

കോട്ടക്കല്‍: കെ എസ് ഇ ബി അധികൃതരുടെ നിസ്സഹകരണം കാരണം എടരിക്കോട് ഗവ. യു പി സ്‌കൂളിലെ പ്രതീക്ഷാലയം നിര്‍മാണം നിലച്ചു.
ശാരീരിക മാനസിക വൈകല്യം നേരിടുന്ന കുട്ടികളുടെ പഠനത്തിനായി സ്‌കൂള്‍ വളപ്പില്‍ നിര്‍മിക്കാനുദ്ദ്യേശിക്കുന്ന കെട്ടിടമാണ് കെ എസ് ബി അധികൃതരുടെ നിസ്സഹകരണത്തില്‍ നടക്കാതെ പോകുന്നത്. ജില്ലാ പഞ്ചായത്തിന്റെ 30 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം പണിയുന്നത്. ഇതിനായി കഴിഞ്ഞ വാര്‍ഷിക ബജറ്റിലാണ് തുക വകയിരുത്തിയത്. സ്‌കൂള്‍ വളപ്പിന് മുകളിലൂടെ ത്രീഫെയ്‌സ് ലൈന്‍ പോകുന്നതാണ് തടസ്സം. ഇത് മാറ്റി സ്ഥാപിക്കാന്‍ നിരവധി തവണ ആവശ്യപെട്ടെങ്കിലും ഇവര്‍ കനിയുന്നില്ല.
നിര്‍മാണത്തിനാവശ്യമായ നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയെങ്കിലും ചിലരുടെ താത്പര്യമില്ലായ്മയാണ് പ്രശ്‌നം. നിലം പൊത്താറായ പോസ്റ്റുകളാണ് പലയിടത്തും. ഇത് തന്നെ സമീപത്തെ ഹരിജന്‍ കോളനിക് മുകളിലൂടെയും കടന്നു പോകുന്നുണ്ട്. ഇവരുടെ വീടുകള്‍ക്ക് ഭീഷണിയുണ്ടെന്നതിനാല്‍ മാറ്റണമെന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരിന്നു. മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിച്ചാല്‍ തീരുന്നതാണ് പ്രശ്‌നം.
എന്നാല്‍ പോസ്റ്റില്ലെന്നും മറ്റും പറഞ്ഞാണ് വെച്ച് താമസിപ്പിക്കുന്നത്. ഇത് വഴി പോകുന്ന പോസ്റ്റുകള്‍ മാറ്റണമെന്ന് താലൂക്ക് സഭകളില്‍ ആവശ്യമുയര്‍ന്നതാണ്. ദഹസില്‍ദാറുടെ നിര്‍ദേശവും ഉണ്ടായിട്ടുണ്ട്. കെ എസ് ഇ ബിയുടെ പിടിവാശിയില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ പ്രതീക്ഷായാണ് നഷ്ടമാകുന്നത്.

Latest