Connect with us

Kerala

സംസ്ഥാനം പകര്‍ച്ചവ്യാധി ഭീഷണിയില്‍: മരണം 37 ആയി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നു. പകച്ചവ്യാധികള്‍ ബാധിച്ച് ഇതുവരെ 37 പേര്‍ മരിച്ചതായി ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ഇന്നലെ മാത്രം മരണത്തിന് കീഴടങ്ങിയത് പത്ത് പേരാണ്. വേനലിന് വിട നല്‍കി മഴ കനത്തതോടെയാണ് പകര്‍ച്ചവ്യാധികള്‍ പടരാന്‍ തുടങ്ങിയത്. ഇതുവരെ 8,39,275 പേര്‍ക്ക് പനി സഥിരീകരിച്ചിട്ടുണ്ട്.

ഡങ്കിപ്പനിയും മഞ്ഞപ്പിത്തവുമാണ് സംസ്ഥാനത്ത് കൂടുതല്‍ ഭാഗങ്ങളിലും പടര്‍ന്നുപിടിക്കുന്നത്. ഡെങ്കിപ്പനി ബാധിച്ച് 16 പേരും മഞ്ഞപ്പിത്തം ബാധിച്ച് 11 പേരും മരിച്ചു. എലിപ്പനി ബാധിച്ച് ഏഴ്‌പേരാണ് മരിച്ചത്. ഇന്നലെ കൊല്ലത്ത് മരിച്ച യുവതിക്ക് എച്ച് വണ്‍ എന്‍ വണ്‍ ആണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതുവരെ 2125 പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 2621 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എ യും 264 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest