തിരൂര്‍ ഡിവിഷനില്‍ 11,051 വൈദ്യുതി കണക്ഷനുകള്‍ നല്‍കും

Posted on: May 31, 2013 8:18 am | Last updated: May 31, 2013 at 8:31 am
SHARE

മലപ്പുറം: 2012-13 സാമ്പത്തിക വര്‍ഷം വൈദ്യുതി ബോര്‍ഡിന്റെ തിരൂര്‍ ഡിവിഷന് കീഴില്‍ 11051 പുതിയ സര്‍വീസ് കണക്ഷന്‍ നല്‍കുമെന്ന് എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു. കൂടാതെ കേടായ 16895 മീറ്ററുകള്‍ മാറ്റി പുതിയവ സ്ഥാപിക്കും. 79 വോള്‍ട്ടേജ് ഇംപ്രൂവ്‌മെന്റ് സ്‌കീം ഉള്‍പ്പെടെ വിവിധ പദ്ധതികളിലായി 32.4 കി മീ 11 കെ വി ലൈനും 68 കി മീ എല്‍ ടി ലൈനും പുതുതായി നിര്‍മിച്ചു. 59 പുതിയ ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കുകയും 38.3 കി മീ സിംഗിള്‍ ഫേസ് ലൈന്‍ ത്രീഫേസാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. 9938 പുതിയ സര്‍വീസ് കണക്ഷനുകള്‍ നല്‍കുകയും 11394 കേടായ വൈദ്യുതി മീറ്ററുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുകയും ചെയ്തു. 6.71 കോടിയുടെ ക്യാപ്പിറ്റല്‍ വര്‍ക്കുകള്‍ നടത്തി. 2013-14 വര്‍ഷത്തേക്കായി 53.6 കി മീ 11 കെ വി ലൈന്‍, 50.3 കി മീ ലൈന്‍ എന്നിവ നിര്‍മിക്കുന്നതിനും 76 പുതിയ ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കുന്നതിനും 105 കി മീ എല്‍ ടി ലൈന്‍ ത്രീഫേസാക്കുന്നതിനും പദ്ധതിയുണ്ട്.