Connect with us

Ongoing News

സ്വന്തം വിവാഹത്തില്‍ പങ്കെടുക്കാന്‍ അങ്കിത്ത് ചവാന് ഇടക്കാല ജാമ്യം

Published

|

Last Updated

ന്യൂഡല്‍ഹി: ഐ പി എല്‍ ഒത്തുകളിക്കേസില്‍ അറസ്റ്റിലായ രാജസ്ഥാന്‍ റോയല്‍സ് താരം അങ്കിത് ചവാന് ഡല്‍ഹിയിലെ സാകേത് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂണ്‍ രണ്ടിന് തന്റെ വിവാഹമാണെന്നും അതില്‍ പങ്കെടുക്കാന്‍ ജാമ്യം അനുവദിക്കണമെന്നുമുള്ള അങ്കിത്തിന്റെ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു. ജൂണ്‍ ആറ് വരെയാണ് ജാമ്യ കാലാവധി. ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചത്.

---- facebook comment plugin here -----

Latest