എസ് എം എ ജാഗ്രതാ സമ്മേളനവും പി പി ഉസ്താദ് അനുസ്മരണവും ജൂണ്‍ ഒന്നിന് മലപ്പുറത്ത്

Posted on: May 30, 2013 12:52 am | Last updated: May 30, 2013 at 12:52 am
SHARE

മലപ്പുറം: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന മഹല്ല് ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ജാഗ്രതാസമ്മേളനവും പി പി ഉസ്താദ് അനുസ്മരണവും ജൂണ്‍ ഒന്നിന് രണ്ട് മണിക്ക് മലപ്പുറം ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മഹല്ല് ശാക്തീകരണം രണ്ടാം ഘട്ടത്തിന്റെ വിളംബരവും ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. 
ഒന്നാം ഘട്ടം ജില്ലയില്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞിട്ടുണ്ട്. തിരഞ്ഞടുക്കപെട്ട റീജ്യണുകളിലും മഹല്ലുകളിലും ആര്‍ പിമാരെ നിയോഗിച്ച് മഹല്ലിലെ അടിസ്ഥാന രേഖകളും ഭരണ പരിശീലനവും നല്‍കുകയായിരുന്നു ആദ്യ ഘട്ടത്തില്‍ ചെയ്തത്. ജില്ലയിലെ മുഴുവന്‍ മഹല്ലുകളിലും ജീര്‍ണതക്കെതിരെ ബോധവത്കരണം, സാമ്പത്തിക ആസൂത്രണ പരിശീലനം, സ്ഥാപന രേഖകള്‍ പൂര്‍ണമാക്കാന്‍ അദാലത്തുകള്‍, മഹല്ലുകളിലെ ഐക്യവും സമാധാനവും ശക്തി പെടുത്തുക തുടങ്ങിയവയാണ് രണ്ടാം ഘട്ടപദ്ധതിയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. ഇതിനായി മഹല്ല് ഭാരവാഹികള്‍ക്കും സ്ഥാപന മാനേജ്‌മെന്റുകള്‍ക്കുള്ള പരിശീലനത്തിന്റെ ഉദ്ഘാടനവും സമ്മേളനത്തില്‍ നടക്കും.
ജില്ലയിലെ മൊത്തം മഹല്ലുകളില്‍ ജീര്‍ണതക്കെതിരെ ബോധവത്കരണം, സാമ്പത്തിക ആസൂത്രണ പരിശീലനം, സ്ഥാപന രേഖകള്‍ പൂര്‍ണമാക്കാന്‍ അദാലത്തുകള്‍, മഹല്ലുകളിലെ ഐക്യവും സമാധാനവും ശക്തി പെടുത്തുക തുടങ്ങിയവയാണ് രണ്ടാം ഘട്ടപദ്ധതിയില്‍ ഉദ്ദേശിക്കുന്നത്. ഇതിനായി മഹല്ല് ഭാരവാഹികള്‍ക്കും സ്ഥാപന മാനേജ്‌മെന്റുകള്‍ക്കുള്ള ആദ്യ പരിശീലനം ഉ്ദഘാടന സമ്മേളനത്തില്‍ നടക്കും. സ്ഥാപന, മഹല്ല് ഭാരവാഹിത്വത്തില്‍ നിന്നും കമ്മിറ്റികളില്‍ നിന്നും സുന്നി പ്രവര്‍ത്തകരെ ഒഴിവാക്കുന്നതിന് പുത്തന്‍പ്രസ്ഥാനക്കാരെ കൂട്ട്പിടിച്ച് ഗൂഢ ശ്രമങ്ങള്‍ നടക്കുന്നതായും ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഇതിന് സാധിക്കാത്ത സ്ഥലങ്ങളില്‍ അക്രമം അഴിച്ച്‌വിട്ടും പ്രവര്‍ത്തകര്‍ക്ക് നേരെ കൊലവിളിയും വധശ്രമവും നടത്തിയുള്ള അനൈക്യ ശ്രമങ്ങള്‍ക്കെതിരെ ജാഗ്രതാ സമ്മേളനം ഉപയോഗപ്പെടുത്തും. ഉച്ചക്ക് രണ്ട് മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ പി എച്ച് തങ്ങള്‍ അധ്യക്ഷത വഹിക്കും. സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ മലേഷ്യ, സയ്യിദ് ഹുസൈന്‍ അഹ്മദ് ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, സയ്യിദ് ഹബീബ് കോയ തങ്ങള്‍, സയ്യദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, പ്രഫ. കെ എം റഹീം, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, ഇ യഅ്കൂബ് ഫൈസി തുടങ്ങിയവര്‍ പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, എസ് എം എ ജില്ലാ സെക്രട്ടറി എം എ ലത്വീഫ് മുസ്‌ലിയാര്‍, ട്രഷറര്‍ അബ്ദു ഹാജി വേങ്ങര പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here