Connect with us

Kerala

ലുലു, ബോള്‍ഗാട്ടി വിഷയം: സി പി എം സംസ്ഥാന കമ്മിറ്റിക്ക് വിട്ടു

Published

|

Last Updated

കൊച്ചി: ലുലുമാള്‍, ബോള്‍ഗാട്ടി ഭൂമി ഇടപാട് എന്നിവുയമായി ബന്ധപ്പെട്ട് സി പി എമ്മില്‍ വിഭാഗീയത ശക്തമായ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് വിഷയം പാര്‍ട്ടി സംസ്ഥാന സെക്രേട്ടറിയറ്റിനും കമ്മിറ്റിക്കും വിട്ടു. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ഇന്നലെ നടന്ന ജില്ലാ കമ്മിറ്റി, സെക്രേട്ടറിയറ്റ് യോഗങ്ങളിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്.
ഇതുപ്രകാരം ജൂണില്‍ ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും വിഷയം ചര്‍ച്ചക്കെടുക്കുമെന്നാണ് അറിയുന്നത്.
ലുലുമാള്‍ നിര്‍മാണത്തില്‍ അപാകതയില്ലെന്ന ഉറച്ച നിലപാടുമായിട്ടാണ് രാവിലെ ആരംഭിച്ച ജില്ലാ സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാന്‍ വി എസ് പക്ഷം എത്തിയത്. യോഗം ആരംഭിച്ച് അല്‍പം കഴിഞ്ഞപ്പോള്‍ വി എസ് പക്ഷം ലുലു വിഷയം അവതരിപ്പിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച് നേരത്തെ കെ ചന്ദ്രന്‍പിള്ളയും പി രാജീവും നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനമെടുത്തിരുന്നുവെന്നും അതിന്റെ ഭാഗമായി എടുത്തിരിക്കുന്ന നിലപാട് തന്നെയാണ് പാര്‍ട്ടി നിലപാടെന്നും ജില്ലാ സെക്രട്ടറി യോഗത്തില്‍ അറിയിച്ചു.
എന്നാല്‍ ഇതിനെ വി എസ് പക്ഷം എതിര്‍ത്തതോടെയാണ് ഇതു സംബന്ധിച്ച് തീരുമാനം പാര്‍ട്ടി സംസ്ഥാന നേതൃത്വം പരിശോധിച്ചു തീരുമാനമെടുക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ യോഗത്തെ അറിയിച്ചത്. സംഭവം സംബന്ധിച്ച് ഒന്നുകൂടി പരിശോധിക്കാന്‍ കെ ചന്ദ്രന്‍ പിള്ളയെയും പി രാജീവിനെയും ചുമതലപ്പെടുത്തിയതായും അറിയുന്നു.
ലുലുമാള്‍ നിര്‍മാണത്തിലും പോര്‍ട്ട് ട്രസ്റ്റിന്റെ ബോള്‍ഗാട്ടിയിലെ ഭൂമി യുസുഫലിക്ക് വിട്ടുനല്‍കിയിതിലും ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം സി പി എം ജില്ലാ സെക്രട്ടറി സി എന്‍ ദിനേശ്മണി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ഈ വാദം തെറ്റാണെന്ന് സമര്‍ഥിച്ച് കെ ചന്ദ്രന്‍പിള്ളയും വി എസ് അച്യുതാനന്ദനും രംഗത്തുവരികയും വി എസിനെതിരെ എം എം ലോറന്‍സും രംഗത്തുവന്നതോടെയാണ് പാര്‍ട്ടിയില്‍ വിവാദം കത്തിപ്പടര്‍ന്നത്‌

---- facebook comment plugin here -----

Latest