Connect with us

Wayanad

തൊഴിലുറപ്പ് പദ്ധതി കാര്‍ഷിക മേഖലയിലേക്ക് വ്യാപിക്കണം: ഹരിതസേന

Published

|

Last Updated

കല്‍പ്പറ്റ: തൊഴിലുറപ്പ് പദ്ധതി കാര്‍ഷിക മേഖലയിലേക്ക് വ്യാപിക്കണമെന്ന് ഹരിതസേനജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 
അമിതമായകൂലി ചെലവും രാസവള വിലവര്‍ധനയും കാരണം നെല്‍കൃഷി ഉപേക്ഷിക്കാന്‍ തയ്യാറെടുത്തിരിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസമായി ദേശീയ തൊഴിലുറപ്പ് ജോലി നെല്‍വയലുകളിലേക്ക് ഏര്‍പ്പെടുത്തിയത് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥ-മാഫിയകളുടെ താല്‍പര്യത്തിന് അനുസരിച്ച് നെല്‍കൃഷിയില്‍ നിന്ന് തൊഴിലുറപ്പ് ജോലി പിന്‍വലിക്കാനുള്ള നീക്കം കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഉറപ്പാക്കാന്‍ ഭരണാധികാരികള്‍ നെട്ടോട്ടമോടുമ്പോള്‍ ഇത്തരത്തിലുള്ള തീരുമാനം എവിടെ നിന്ന് വന്നു എന്ന് രാഷ്ട്രീയക്കാര്‍ വ്യക്തമാക്കണം.
ചെറുകിടകര്‍ഷകരെ കൃഷിഭൂമിയില്‍ നിന്ന് ഇറക്കി വിടാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണിതെന്ന് കലക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ് എം സുരേന്ദ്രന്‍ പറഞ്ഞു. നെല്‍കര്‍ഷകര്‍ക്ക് ഏക്കറിന് 10000രൂപ സബ്‌സിഡി അനുവദിക്കുക, കര്‍ഷകര്‍ക്ക് ശമ്പളം അനുവദിക്കുക, നെല്‍കൃഷിക്ക് പലിശരഹിതവായ്പ അനുവദിക്കുക, നെല്ല് ക്വിന്റലിന് 3000 രൂപതറവില നിശ്ചയിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ.
ടി എം ജോര്‍ജ്, എന്‍ എ വര്‍ഗീസ്, കെ എം ഹരീന്ദ്രന്‍, വി ജെ ജോസ്, പി എ വര്‍ഗീസ്, ചന്ദ്രശേഖരന്‍, വി വ വര്‍ഗീസ്, പി വി ജോസ്, എം കെജയിംസ്, എം മാധവന്‍, എ വാസു, കെ എം ഹരീന്ദ്രന്‍, കൊയിലേരി ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Latest