ഒത്തുകളിയുമായി ബന്ധമില്ലെന്ന് പാക് അമ്പയര്‍ ആസാദ് റഊഫ്

Posted on: May 29, 2013 7:22 pm | Last updated: May 29, 2013 at 7:22 pm
SHARE

ലാഹോര്‍: ഐ പി എല്‍ ഒത്തുകളിയുമായി തനിക്ക് ബന്ധമില്ലെന്ന് പാക് അമ്പയര്‍ ആസാദ് റഊഫ്. ഇതുസംബന്ധിച്ച ആരോപണം റഊഫ് നിഷേധിച്ചു. ഇക്കാര്യത്തില്‍ ഐ സി സിയുടെ ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്ന് റഊഫ് പറഞ്ഞു.
ഒത്തുകളിയില്‍ പിടിയിലായ വിന്ധു ധാരാസിംഗുമായി റഊഫിന് ബന്ധമുണ്ടെന്നായിരുന്നു പ്രധാന ആരോപണം. ആരോപണത്തെത്തുടര്‍ന്ന് ആസാദിനെ അതിന് ശേഷമുള്ള ഐ പി എല്‍ മത്സരത്തില്‍ നിന്നും അടുത്ത മാസം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങളില്‍ നിന്നും ഐ സി സി വിലക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here