ഉമ്മന്‍ചാണ്ടി പാഷാണം വര്‍ക്കിയെപ്പോലെയാണെന്ന്‌ വി എസ്

Posted on: May 28, 2013 12:12 pm | Last updated: May 28, 2013 at 10:52 pm
SHARE

തിരുവനന്തപുരം:  ഉമ്മന്‍ചാണ്ടി പാഷാണം വര്‍ക്കിയെപ്പോലെയാണ് പെരുമാറുന്നതെന്ന് വി എസ് അച്യുതാനന്ദന്‍ വി എസ് അച്യുതാനന്ദന്‍. തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ വികസന കേരളം സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ കേരള മന്ത്രിസഭ മരണം നടന്ന വീടുപോലെയാണ്.സമുദായ സംഘടനകളെ ഉമ്മന്‍ചാണ്ടിയും കൂട്ടരും തങ്ങളുടെ തരംപോലെ അമ്മാനമാടുകയാണ്. ശ്മശാന മൂകതയാണ് മന്ത്രിസഭയില്‍. ഭരണം നടത്താന്‍ സമയമില്ല. തന്നെ തോല്‍പ്പിക്കാന്‍ എന്‍ എസ് എസ് സമദൂരം മാറ്റിയെന്നും വി എസ് പറഞ്ഞു.

ലൂലു മാള്‍ സംബന്ധിച്ച് യൂസുഫലിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് വി എസ് ആവര്‍ത്തിച്ചു. മാള്‍ നിര്‍മിച്ചത് എല്ലാ ചട്ടങ്ങളും പാലിച്ചാണ്. 4000 ലധികം ആള്‍ക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭമാണ് യൂസുഫലി തുടങ്ങാന്‍ പോവുന്നത്. 5 വര്‍ഷം ആരോപണമുന്നയിക്കാത്തവരാണ് ഇപ്പോള്‍ ആരോമണവുമായി രംഗത്തുവന്നിരിക്കുന്നത്. ലൂലുവിന്റെ നിര്‍മാണത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു എന്നും വി എസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here