Connect with us

International

ഫ്രാന്‍സില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി

Published

|

Last Updated

പാരീസ്: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിക്കൊണ്ടുള്ള വിവാദ ബില്ലില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഹോളണ്ടെ ഒപ്പു വെച്ചു. ഇതോടെ സ്വവര്‍ഗ വിവാഹത്തിന് നിയമ പരിരക്ഷ നല്‍കുന്ന യൂറോപ്പിലെ ഒന്‍പതാമത്തെയും ലോകത്തിലെ 14ാമത്തെയും രാജ്യമായി ഫ്രാന്‍സ് മാറി. പത്ത് ദിവസത്തിനുള്ള ഫ്രാന്‍സിലെ നിയമവിധേയമായ ആദ്യ സ്വവര്‍ഗ വിവാഹം നടക്കും.

പ്രതിപക്ഷത്തിന്റെ ശ്ക്തമായ എതിര്‍പ്പുകള്‍ വകവെക്കാതെയാണ് ഫ്രാന്‍സിസ് ഹോളണ്ട ബില്ലില്‍ ഒപ്പുവെച്ചത്. വെള്ളിയാഴ്ച ഭരണഘടനാ കൗണ്‍സില്‍ ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കിയതിനെതിരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി മെയ് 26ന് പാരീസില്‍ പ്രക്ഷോഭ റാലി നടത്തും.