ലക്ഷദ്വീപില്‍ ബോട്ടപകടം: അഞ്ച് പേര്‍ മരിച്ചു: 7പേരെ കാണാതായി

Posted on: May 18, 2013 11:19 am | Last updated: May 18, 2013 at 6:08 pm
SHARE

lakshadweep-map

കവരത്തി: ലക്ഷദ്വീപില്‍ ബോട്ടപടകടത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം അഞ്ച് പേര്‍ മരിച്ചു. ഏഴ് പേരെ കാണാതായി.നാല് പേരുടെ നില ഗുരുതരമായി തുടരുന്നു. 22 പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ കടമത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.  അമിനി സ്വദേശികളായ നങ്ങാട്ടിയത്ത് മുഹമ്മദ് കോയ (52), ഭാര്യ കുന്നിപ്പുരയില്‍ സൈനബി (46), ചെറിയപാണ്ടിയാലയില്‍ മൂസ (45), മുബീന (5) എന്നിവരും അഞ്ചുവയസ്സിന് താഴെ പ്രായമുള്ള മറ്റൊരുകുട്ടിയുമാണ് മരിച്ചത്. മുഹമ്മദ് കോയ പൊതുമരാമത്ത് വകുപ്പില്‍ ഡ്രൈവറാണ്.അമിനിയില്‍ നിന്ന് കടമത്തേക്ക് അല്‍ അമീന്‍ എന്ന സ്വകാര്യ ബോട്ടാണ് പോയ ബോട്ടാണ് അപകടത്തില്‍ പെട്ടത്.28 പേര്‍ ബോട്ടിലുണ്ടായതാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here