വികലാംഗര്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി

Posted on: May 18, 2013 6:00 am | Last updated: May 17, 2013 at 10:27 pm

കല്‍പ്പറ്റ: ഡി എ ഡബഌു എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭ്യമുഖ്യത്തില്‍ കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളില്‍ വികലാംഗര്‍ സര്‍ക്കാര്‍ ആഫീസുകളിലേക്ക് മാര്‍ച്ച് ചെയ്തു.
അംഗവൈകല്യ ബാധിതര്‍ക്ക് മണ്ണും വീടും പദ്ധതി നടപ്പാക്കി വീടും സ്ഥലവും ഇല്ലാത്ത മുഴുവന്‍ ഭിന്നശേഷിയുള്ളവര്‍ക്കും മണ്ണും വീടും നല്‍കണമെന്നും മുഴുവന്‍ വികലാംഗര്‍ക്കും ബസ്സ് പാസ് നല്‍കണമെന്നും മിനിമം പെന്‍ഷന്‍ 1000 ക ആക്കണമെന്നും വികലാംഗരുടെ വായ്പ എഴുതിതള്ളണമെന്നാവശ്യപ്പെട്ടായിരുന്നു ധര്‍ണ. വികലാംഗരെ ബി പി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും സ്വയം തൊഴില്‍ വായ്പ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കല്‍പ്പറ്റ ജില്ലാ പഞ്ചായത്താഫീസിന് മുമ്പില്‍ നടന്ന സമരം ജില്ലാ സെക്രട്ടറി കെ വി മോഹനന്‍ ഉദ്ഘാടനം ചെയ്തു.
ചന്ദ്രശേഖരന്‍ തമ്പി സ്വാഗതം പറഞ്ഞു. കെ ശിവാനന്ദന്‍, രാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.