Connect with us

National

വാതുവെപ്പ്: ദ്രാവിഡിനെയും ശില്‍പ ഷെട്ടിയെയും ചോദ്യംചെയ്യും

Published

|

Last Updated

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. വാതുവെപ്പുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെയും ഫ്രാഞ്ചൈസി ഉടമ ശില്‍പ ഷെട്ടിയെയും പോലീസ് ചോദ്യംചെയ്യുന്നു. ശില്‍പയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെയും പോലീസ് ചോദ്യംചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. മെയ് 21 ന് ഹാജരാകാനാണ് മൂന്ന് പേരോടും പോലീസ് ആവശ്യപ്പെട്ടത്.

ഈ മാസം മൂന്നിന് നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് -രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരത്തില്‍ ഒത്തുകളി നടന്നതായാണ് സൂചന.

ഐപിഎല്ലിലെ വാതുവയ്പ്പുമായി ബന്ധപ്പെട്ട് ശ്രീശാന്ത് അടക്കം മൂന്നു രാജസ്ഥാന്‍ റോയല്‍സ് ടീം അംഗങ്ങളും 20 ലധികം ഇടനിലക്കാരും പിടിക്കപ്പട്ടതിന് പിന്നാലെയാണ് വാതുവെപ്പ് ആരോപണം ഉന്നതതലത്തിലേക്ക് നീളുന്നത്. രാജസ്ഥാന്‍ ടീം മാനേജ്‌മെന്റിന് ഒത്തുകളിയില്‍ പങ്കുണ്ടൈന്ന് പിടിയിലായവരില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ രാജസ്ഥാന്‍ ടീം ഉടമകളേയും ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനേയും ചോദ്യം ഡല്‍ഹി പോലീസ് ചോദ്യം ചെയ്യും.
ഒത്തുകളിയില്‍ ശ്രീശാന്തിനൊപ്പം പിടിയിലായ അങ്കിത് ചവാന്റെ അഭിഭാഷന്‍, ഒത്തുകളി നടന്നത് ടീം മാനേജ്‌മെന്റിന്റെ അറിവോടെയാണെന്ന് ആരോപിച്ചിരുന്നു. കളിക്കാര്‍ വാതുവയ്പ്പുകാരുമായി ചേര്‍ന്നു നടത്തുന്ന “സ്‌പോട്ട് ഫിക്‌സിംഗ് “മാത്രമല്ല കളി മുഴുവന്‍ അട്ടിമറിക്കാനുള്ള ശ്രമം നടന്നുവെന്നാണ് പോലീസിന്റെ സംശയം. മേയ് മൂന്നാം തിയതി നടന്ന രാജസ്ഥാന്‍ റോയല്‍സ് -കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തെക്കുറിച്ചാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. സ്പിന്നര്‍മാരെ ഈ മത്സരത്തില്‍ രാജസ്ഥാന്‍ ടീം കൂടുതലായി ആശ്രയിച്ചതാണ് മത്സരം അട്ടിമറിച്ചതാണെന്ന ആരോപണത്തിന് അടിസ്ഥാനമെന്നാണ് പോലീസ് നല്‍കുന്ന സൂചന.