ബംഗ്ലാദേശില്‍ ചുഴലി കൊടുങ്കാറ്റ്; 45 പേര്‍ മരിച്ചു

Posted on: May 17, 2013 3:12 pm | Last updated: May 17, 2013 at 3:14 pm
SHARE

കോക്‌സ് ബസാര്‍(ബംഗ്ലാദേശ്):ബംഗ്ലാദേശിലെ തീരപ്രദേശത്ത് ആഞ്ഞടിച്ച ചുഴലിക്കൊടുങ്കാറ്റില്‍ 45 പേര്‍ മരിച്ചു. ആയിരത്തോളം വീടുകള്‍ നശിച്ചു.ഇന്നലെയാണ് ചുഴലികൊടുങ്കാറ്റ് ആഞ്ഞ് വീശിയത്.തീരദേശ മേഖലയില്‍ തമാസിക്കുന്ന ജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

പേമാരിക്കൊപ്പം 100 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുന്ന ‘മഹാസെന്‍ ‘ കൊടുങ്കാറ്റ് വന്‍നാശമാണ് വിതച്ചത്. തീരപ്രദേശമാകെ കടല്‍ക്ഷോഭത്തിലാണ്.

വീടുനഷ്ടപ്പെട്ടവരെ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here