താന്‍ നിരപരാധി തന്നെ കുടുക്കിയത് ജിജു: ശ്രീശാന്ത്

Posted on: May 17, 2013 12:14 pm | Last updated: May 17, 2013 at 12:27 pm
SHARE

ന്യൂഡല്‍ഹി: തന്നെ കുടുക്കിയത് ജിജു ജനാര്‍ദ്ദനാണെന്ന് ശ്രീശാന്ത്. പോലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് ശ്രീശാന്ത് ഇങ്ങനെ പറഞ്ഞത്. ശ്രീശാന്തിനെ ചോദ്യം ചെയ്തുവരികയാണ്. മിക്ക ചോദ്യങ്ങല്‍ക്കും ശ്രീശാന്ത് ഉത്തരം നല്‍കിയില്ല. ചോദ്യം ചെയ്യലിനിടെ ശ്രീശാന്ത് പല തവണ പൊട്ടിക്കരഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം ഒത്തുകളിച്ചതായി ഇന്നലെ ശ്രീശാന്തിനൊപ്പം അറസ്റ്റിലായ അങ്കിത് ചവാന്‍ സമ്മതിച്ചു. അതിനിടെ ജിജുവും വാതുവെപ്പുകാരന്‍ ചാന്ദും തമ്മിലുള്ള സംഭാഷണം പുറത്തുവന്നു. മെയ് ഒമ്പതിലെ മത്സത്തിന് മുന്നോടിയായാണ് സംഭഷണം നടന്നത്. എന്തായിരിക്കും അടയാളം എന്ന് ചാന്ദ് ജിജുവിനോട് ചോദിച്ചപ്പോള്‍ ഞാന്‍ അത് പറഞ്ഞിട്ടുണ്ട്, അസാധാരണമായി അവന്‍ ഒന്നും ചെയ്യില്ല എന്ന് ജിജു മറുപടി നല്‍കി. വാതുവെക്കാന്‍ കുറച്ചുകൂടി സമയം വേണമെന്ന് പറഞ്ഞപ്പോള്‍ അത് ശരിയാക്കാം എന്ന് ജിജു മറുപടി പറഞ്ഞതായും സംഭാഷണം വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here