Connect with us

First Gear

മോശം സേവനം: ചൈനീസ് ധനാഢ്യന്‍ രണ്ടേകാല്‍ കോടിയുടെ കാര്‍ തല്ലിപ്പൊളിച്ചു

Published

|

Last Updated

ബെയ്ജിംഗ്: കമ്പനിയുടെ മോശം സേവനം കാരണം രണ്ടരക്കോടിയുടെ കാര്‍ ഉടമ തല്ലിപ്പൊളിച്ചു, അതും ആളെ വാടകക്കെടുത്ത്. 4,20,000 ഡോളര്‍ (ഏകദേശം രണ്ടേകാല്‍ കോടി ഇന്ത്യന്‍ രൂപ) വില വരുന്ന ആഡംബര കാര്‍ കമ്പനിയായ മസെരാറ്റിയുടെ കാറാണ് ഉടമ വാങ് തല്ലിപ്പൊളിച്ചത്. ഇനി കാര്‍ തല്ലിപ്പൊളിച്ച സ്ഥലം അറിയണ്ടേ? മസെരാറ്റി സംഘടിപ്പിച്ച ഒരു ഓട്ടോഷോ വേദിക്ക് സമീപം. ക്വിങ്ഡാവോ മോണിംഗ് പോസ്റ്റാണ് വീഡിയോ ദൃശ്യം പുറത്തുവിട്ടത്. ഇരുമ്പുചുറ്റിക കൊണ്ടാണ് കാര്‍ അടിച്ചുതകര്‍ത്തത്. 2011ലാണ് വാങ് കാര്‍ വാങ്ങിയത്. കാര്‍ സര്‍വീസിന് നല്‍കിയപ്പോള്‍ പുതിയ പാര്‍ട്‌സിന് പണം വാങ്ങുകയും പഴയ പാര്‍ട്‌സ് തന്നെ ഘടിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. ഇതിനെത്തുടര്‍ന്ന് കമ്പനിയും വാങും തമ്മില്‍ പ്രശ്‌നം ഉടലെടുത്തു. ഇതാണ് കാര്‍ തകര്‍ക്കലില്‍ കലാശിച്ചത്.
ആഡംബര കാര്‍ കമ്പനികളുടെ ഇഷ്ട മാര്‍ക്കറ്റാണ് ചൈന.

 

Latest