Connect with us

International

ചാരവൃത്തി: അമേരിക്കന്‍ നയതന്ത്ര പ്രതിനിധി റഷ്യയില്‍ അറസ്റ്റില്‍

Published

|

Last Updated

മോസ്‌കോ: അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയെ ചാരവൃത്തി ആരോപിച്ച് റഷ്യ അറസ്റ്റ് ചെയ്തു. റഷ്യയിലെ അമേരിക്കന്‍ എംബസിയിലെ രാഷ്ട്രീയ വിഭാഗം സെക്രട്ടറിമാരില്‍ ഒരാളായ റ്യാന്‍ ഫോഗിളിനെയാണ് ഇന്നലെ റഷ്യന്‍ അധികാരികള്‍ കസ്റ്റഡിയിലെടുത്തത്. റഷ്യന്‍ സ്‌പെഷല്‍ ഓഫീസറെ സിഐഎ ഏജന്റായി റിക്രൂട്ട് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ്.

പ്രത്യേക ആയുധങ്ങളും, പണവും, റിക്രൂട്ട് മെന്റിന്റെ മാര്‍ഗ രേഖയും മറ്റും ഇയാളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചു.