കക്കൂസ് മാലിന്യം: കേരളത്തിന്റെ വിശദീകരണം സുപ്രീംകോടതി തള്ളി

Posted on: May 10, 2013 3:10 pm | Last updated: May 10, 2013 at 3:45 pm
SHARE

ന്യൂഡല്‍ഹി: കക്കൂസ് മാലിന്യ സംസ്‌കരണം സംബന്ധിച്ച് കേരളം നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് സുപ്രീംകോടതി. വിഷയത്തില്‍ സംസ്ഥാനസര്‍ക്കാറിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. ജൂണ്‍ ഒന്നിന് മുമ്പ് പുതിയ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീംകോടതി കേരളത്തിനോട് ആവശ്യപ്പെട്ടു. ഈ സത്യവാങ്മൂലവും തൃപ്തികരമല്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here