സനാവുള്ളയുടെ മൃതദേഹം പാക്കിസ്ഥാനിലേക്ക് കൊണ്ടുപോയി

Posted on: May 9, 2013 8:08 pm | Last updated: May 9, 2013 at 8:08 pm
SHARE

ചണ്ഡീഗഢ്: ജമ്മു ജയിലില്‍ ഇന്ത്യന്‍ തടവുകാരന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി മരിച്ച പാക് തടവുകാരന്‍ സനാവുള്ള രഞ്ജായി (52) യുടെ മൃതദേഹം പാകിസ്താന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ പാകിസ്താനിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടത്തിനും മറ്റ് നിയമനടപടികള്‍ക്കും ശേഷം മൃതദേഹം പാക് എംബസി അധികൃതര്‍ക്ക് കൈമാറുകയായിരുന്നു.

സനാവുള്ളയുടെ അളിയന്‍ മുഹമ്മദ് സെഹ്‌സാദും അനന്തരവന്‍ മുഹമ്മദ് ആസിഫും മൃതദേഹം ഏറ്റുവാങ്ങി.

ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു സാനവുള്ളയുടെ അന്ത്യം. പാകിസ്താനില്‍ ലാഹോറിലെ ലഖ്പത് ജയിലില്‍ സഹതടവുകാരുടെ മര്‍ദനത്തിനിരയായി ഇന്ത്യക്കാരനായ സരബ് ജിത്ത് സിങ് മരിച്ചതിന് പിന്നാലെയാണ്, ഇന്ത്യന്‍ ജയിലില്‍ പാക് തടവുകാരന്‍ മര്‍ദ്ദനമേറ്റ് മരിക്കുന്നത്.

അതിനിടെ സനാവുള്ളയുടെ മരണം സംബന്ധിച്ച് നിഷ്പക്ഷമായ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന പാകിസ്താന്റെ ആവശ്യം ഇന്ത്യ തള്ളി.