ഇമ്രാന്‍ ഖാന് ഒരാഴ്ചത്തെ വിശ്രമം

Posted on: May 9, 2013 6:00 am | Last updated: May 9, 2013 at 1:05 am
SHARE

imran khanഇസ്‌ലാമാബാദ്: തിരഞ്ഞെടുപ്പ് റാലിക്കിടെ വേദിയില്‍ നിന്ന് വീണ് പരുക്കേറ്റ തെഹ്‌രീക്കെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്റെ നില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വിശ്രമം ആവശ്യമാണെന്ന് അദ്ദേഹത്തെ ഡോക്ടര്‍മാര്‍ ഉപദേശിച്ചിട്ടുണ്ട്. 60 കാരനായ ഇമ്രാന്‍ ഖാന് കഴിഞ്ഞ ദിവസമാണ് പ്രചാരണത്തിനിടെ വീണ് തലക്ക് പരുക്കേറ്റത്. ഉടന്‍ തന്നെ അടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ശൗക്കത്ത് ഖാനൂം ആശുപത്രിയിലെ ഡോക്ടര്‍ ഫൈസല്‍ സുല്‍ത്താന്‍ അറിയിച്ചു. ഒരാഴ്ചയെങ്കിലും വിശ്രമം വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ പാക്കിസ്ഥാന്‍ സൈന്യത്തിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഇമ്രാന്‍ ഖാനെ പരിശോധിച്ചു. ഇമ്രാന്‍ ഖാനൊപ്പം പരുക്കേറ്റ അദ്ദേഹത്തിന്റെ രണ്ട് അംഗരക്ഷകരെ ചികിത്സക്ക് ശേഷം വിട്ടയച്ചു. മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.