Connect with us

International

ബംഗ്ലാദേശ് ഫാക്ടറി ദുരന്തം: മരണം എണ്ണൂറ് കവിഞ്ഞു

Published

|

Last Updated

ധാക്ക: ബംഗ്ലാദേശില്‍ എട്ട് നില ഫാക്ടറി കെട്ടിടം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 804 ആയി. കഴിഞ്ഞ മാസം 24 നുണ്ടായ ദുരന്തത്തെ തുടര്‍ന്ന് മരിച്ചവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ് . സംഭവവുമായി ബന്ധപ്പെട്ട് ബില്‍ഡിംഗ് ഉടമയുള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായിട്ടുണ്ട്. തിരച്ചറിയാനാകാത്ത നിലയില്‍ ഇന്നലെയും നിരവധി മൃതദേഹങ്ങള്‍ കണ്ടെടുത്തു. എന്നാല്‍ ഇവ തിരിച്ചറിയുന്നതിന് ഡി എന്‍ എ പരിശോധന നടത്തും. അപകടത്തെ തുടര്‍ന്ന് 2,500 പേര്‍ക്ക് പരുക്കേറ്റതായും 2,437 പേരെ രക്ഷപ്പെടുത്തിയതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ 18 ഗാര്‍മെന്റ് പ്ലാന്റുകള്‍ അടച്ചു പൂട്ടി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.
അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമേ പ്രവര്‍ത്തനാനുമതി നല്‍കുകയുള്ളൂവെന്ന് ടെക്‌സ്റ്റൈല്‍ മന്ത്രി അബ്ദുല്ലത്ത്വീഫ് സിദ്ധീഖി പറഞ്ഞു.

Latest