Connect with us

Kerala

കണ്ണൂര്‍ നാറാത്ത് ബി ജെ പി മാര്‍ച്ചില്‍ സംഘര്‍ഷം

Published

|

Last Updated

കണ്ണൂര്‍: നാറാത്തെ പോപുലര്‍ ഫ്രണ്ട് പരിശീലനകേന്ദ്രത്തിലേക്ക് ബി ജെ പി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് മാര്‍ച്ച് തടഞ്ഞതിനെത്തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. പോലീസിന്റെ നിരോധനാജ്ഞ ലംഘിച്ചാണ് ബി ജെ പി മാര്‍ച്ച് നടത്തിയത്.
കനത്ത പോലീസ് സന്നാഹമാണ് പ്രദേശത്ത് ഇപ്പോള്‍.
മാര്‍ച്ച് തടയുമെന്ന് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇവരുടെ ഭാഗത്തുനിന്നും പ്രകോപനമൊന്നും ഉണ്ടായില്ല. ഈ മാസം 13 വരെയാണ് നാറാത്ത് നിരോധനാജ്ഞ നിലനില്‍ക്കുക.