ഇന്ത്യയിലെ മൊബൈല്‍ ജനസംഖ്യ 86.16 കോടി

Posted on: May 6, 2013 1:39 pm | Last updated: May 6, 2013 at 1:39 pm

mobile_1448975g

ന്യൂഡല്‍ഹി: ഇന്ത്യയിലെ മൊബൈല്‍ വരിക്കാരുടെ എണ്ണം കുത്തനെ കൂടുന്നു. ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 86.16 കോടി (86,16,60,097) മൊബൈല്‍ വരിക്കാരുണ്ട്. ജനസംഖയില്‍ മുന്നില്‍ നില്‍ക്കുന്ന ഉത്തര്‍ പ്രദേശാണ് മൊബൈല്‍ ജനസംഖ്യയിലും ഒന്നാമത്. ഉത്തര്‍ പ്രദേശില്‍ 12 കോടിയോളം പേര്‍ മൊബൈല്‍ ഉപയോഗിക്കുന്നുണ്ട്.
പട്ടികയില്‍ 13ാം സ്ഥാനത്താണ് കേരളം. കേരളത്തില്‍ മൂന്ന് കോടിയിലേറെ മൊബൈല്‍ വരിക്കാരുണ്ട്. കൃത്യമായി പറഞ്ഞാല്‍ 3,06,98,349 പേര്‍.
തമിഴ്‌നാടാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. (7.1 കോടി), മഹാരാഷ്ട്ര (6.7 കോടി), ആന്ധ്രാപ്രദേശ്(6.4കോടി), ബിഹാര്‍ (6കോടി)എന്നീ സംസ്ഥാനങ്ങള്‍ തൊട്ടുപിന്നില്‍ നില്‍ക്കുന്നു. രാജ്യത്തെ മൊബൈല്‍ കണക്ഷനുകളില്‍ പകുതിയും ഈ സംസ്ഥാനങ്ങളിലാണെന്നും ട്രായ് റിപ്പോര്‍ട്ടില്‍ പറയുന്നു.