Connect with us

Religion

കാന്തപുരത്തിന് സുല്‍ത്താനുല്‍ ഉലമ സ്ഥാനനാമം

Published

|

Last Updated

പുളിക്കല്‍: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് “സുല്‍ത്താനുല്‍ ഉലമ” സ്ഥാനനാമം. കൊട്ടപ്പുറം സംവാദത്തിന്റെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സംവാദത്തിന്റെ നായകനായ കാന്തപുരത്തിന് പുതിയ സ്ഥാനനാമം നല്‍കിയത്. കൊട്ടപ്പുറം ഇ കെ ഹസന്‍ മുസ്ലിയാര്‍ നഗരിയില്‍ സമാപിച്ച സംവാദ വാര്‍ഷികത്തിന്റെ സമാപന സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പുതിയ സ്ഥാനപദവിയോട് കൂടിയ ഉപഹാരം നല്‍കി കാന്തപുരത്തെ ആദരിച്ചു.
സമസ്ത ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്ലിയാരാണ് കാന്തപുരത്തിന് “സുല്‍ത്താനുല്‍ ഉലമ” സഥാനനാമം നല്‍കിയത്. പൂര്‍വ പണ്ഡിതന്മാരില്‍ ജനസേവന രംഗത്തും വിജ്ഞാന പ്രചരണ രംഗത്തും മഹത്തായ സേവനം കാഴ്ചവെച്ച അല്ലാമ ഇസ്സുദ്ദീന്‍ബ്‌നു അബ്ദുസ്സലാം എന്ന പണ്ഡിതന് അന്നത്തെ പണ്ഡിതന്മാര്‍ നല്‍കിയ സ്ഥാനപ്പേരാണ് സുല്‍ത്താനുല്‍ ഉലമ.

 

---- facebook comment plugin here -----

Latest