ഉലമാ കാര്‍ഡുകള്‍ ഉടന്‍ പുതുക്കണം

Posted on: May 4, 2013 5:59 am | Last updated: May 3, 2013 at 10:34 pm
SHARE

ഗൂഡല്ലൂര്‍: ഉലമാകാര്‍ഡുകള്‍ ഉടന്‍ പുതുക്കണമെന്ന് നീലഗിരി ജില്ലാ ന്യുനപക്ഷ-പിന്നാക്ക വിഭാഗം ഓഫീസില്‍ നിന്ന് അറിയിച്ചു. ഒരാഴ്ചക്കകം പുതുക്കാത്ത കാര്‍ഡുകള്‍ റദ്ദാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നീലഗിരി ജില്ലയില്‍ ഉലമാകാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്ന മുഅല്ലിംകള്‍ നിര്‍ബന്ധമായും അവരുടെ കാര്‍ഡുകള്‍ ഉടന്‍ പുതുക്കണം. ഓരോരുത്തരും ഉലമാകാര്‍ഡുകളും അപേക്ഷാഫോറവുമായി ഊട്ടി ജില്ലാ കലക്ടറേറ്റ് ഓഫീസിന് സമീപത്തെ ന്യുനപക്ഷ-പിന്നാക്ക വിഭാഗം ജില്ലാ ഓഫീസില്‍ എത്തുക. കാര്‍ഡുള്ളവര്‍ നിര്‍ബന്ധമായും ഓഫീസില്‍ എത്തണമെന്ന് പ്രത്യേകം അറിയിച്ചിട്ടുണ്ട്. കാര്‍ഡുകള്‍ പുതുക്കേണ്ട തിയതി അവസാനിച്ചിട്ടുണ്ടെന്നും ഇതിന് കൂടുതല്‍ സമയം അനുവദിക്കുന്നതല്ലെന്നും പിന്നാക്ക വിഭാഗം ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here