നിലമ്പൂര്‍-കട്ടപ്പന യാത്ര തുടങ്ങി

Posted on: May 1, 2013 1:35 am | Last updated: May 1, 2013 at 7:07 am

നിലമ്പൂര്‍: നിലമ്പൂരില്‍ നിന്നും കട്ടപ്പനയിലേക്കുള്ള കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് തുടങ്ങി. ചന്തക്കുന്ന് ബാന്‍ഡില്‍ നടന്ന ചടങ്ങില്‍ കെ എസ് ആര്‍ ടി സി ഡയറക്ടര്‍ ബോര്‍ഡംഗം വി എ കരീം ഫഌഗ് ഓഫ് ചെയ്തു. നഗരസഭ അധ്യക്ഷന്‍ ആര്യാടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. പാലോളി മെഹബൂബ്, സോണല്‍ ഓഫീസര്‍ ഈസ്റ്റര്‍ യാഷിക, ഡി ടി ഒ. സി രാഘവന്‍, യൂനിയന്‍ പ്രതിനിധികളായ എം എം ഇബ്‌റാഹിം, വി പി അഹമ്മദ് കുട്ടി, കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് യാഹ്യ, എന്‍ജിനീയര്‍ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ബസ്സ് ഉച്ചക്ക് 2.15-ന് നിലമ്പൂരില്‍ നിന്നും പുറപ്പെട്ട് രാത്രി പത്തരക്ക് കട്ടപ്പനയിലെത്തും. തിരിച്ച് രാവിലെ അഞ്ചിന് നിലമ്പൂര്‍ക്ക് പുറപ്പെട്ട് 1.15എത്തിച്ചേരും. നിലമ്പൂരില്‍ നിന്നും തൃശ്ശൂര്‍, പെരുമ്പാവൂര്‍, കോതമംഗലം, നേര്യമംഗലം, ചെറുതോണി വഴിയാണ് കട്ടപ്പനയിലെത്തുക.