കോഴിക്കോട്ട് പെണ്‍കുട്ടിയുടെ മരണം: അച്ഛനും രണ്ടാനമ്മയും അറസ്റ്റില്‍

Posted on: April 30, 2013 9:50 pm | Last updated: April 30, 2013 at 9:50 pm

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ബിലാത്തിക്കുളത്ത് പെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് രണ്ടാനമ്മയും അച്ഛനും അറസ്റ്റിലായി. സുബ്രഹ്മണ്യനും ദേവികയുമാണ് പിടിയിലായത്. സുബ്രഹ്മണ്യന്റെ മകള്‍ അതിഥിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മരണത്തിന് പിന്നില്‍ രണ്ടാനമ്മയാണെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചിരുന്നു.