മുംബൈ ഇന്ത്യന്‍സിന് നാല് റണ്‍സ് ജയം

Posted on: April 30, 2013 1:50 am | Last updated: April 30, 2013 at 1:50 am

മുംബൈ:പഞ്ചാബ് കിംഗ്‌സ് ഇലവനെതിരേ മുംബൈ ഇന്ത്യന്‍സിന് നാല് റണ്‍സിന്റെ ആവേശകരമായ വിജയം. 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 20 ഓവറില്‍ 170 റണ്‍സിന് പുറത്തായി. 34 പന്തില്‍ 56 റണ്‍സ് നേടിയ ഡേവിഡ് മില്ലറുടെ ഒറ്റയാള്‍ പോരാട്ടമാണ് പഞ്ചാബിനെ വിജയത്തിന് അടുത്തെത്തിച്ചത്. വാലറ്റത്ത് 24 റണ്‍സ് നേടി പ്രവീണ്‍ കുമാറും പഞ്ചാബിന് വേണ്ടി പൊരുതി. മുംബൈ ഇന്ത്യന്‍സിനു വേണ്ടിഹര്‍ഭജന്‍ സിംഗ് മൂന്നും പ്രഗ്യാന്‍ ഓജ രണ്ടും വിക്കറ്റ് നേടി.നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സിന്റെ ബലത്തിലാണ് 174 റണ്‍സ് നേടിയത്. 39 പന്തില്‍ ആറ് ഫോറും ആറ് സിക്‌സും അടക്കം 79 റണ്‍സ് അടിച്ചുകൂട്ടിയ രോഹിത് പുറത്താകാതെ നിന്നു. ഡെയ്ന്‍ സ്മിത്ത് 33 റണ്‍സ് നേടി. രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദ മാച്ച്‌.