മോളൂര്‍ മഅ്ദിന്‍ മസ്വാലിഹുസ്സുന്ന സ്വലാത്ത് വാര്‍ഷികം 4ന്

Posted on: April 30, 2013 6:20 am | Last updated: April 30, 2013 at 1:20 am

ചെര്‍പ്പുളശേരി: മോളൂര്‍ മഅ്ദിന്‍ മസ്വാലിഹുസ്സുന്നയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന സ്വലാത്തിന്റെ വാര്‍ഷിക സമ്മേളനം 4ന് മോളൂര്‍ മസ്വാലിഹ് കാമ്പസില്‍ നടക്കും. കാന്തപുരം എ പി അബുബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് ഹുസൈന്‍ ശിഹാബ് തങ്ങള്‍, സയ്യിദ് ജഅ്ഫര്‍ സിദ്ദീഖ് തങ്ങള്‍, എന്‍ അലി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എം ടി മാനു മുസ്‌ലിയാരെ സമ്മേളനത്തില്‍ ആദരിക്കും. സമ്മേളനത്തിന്റെ ഭാഗമായി നാളെ ഉച്ചക്ക് 3ന് മസ്വാലിഹ് ഓഡിറ്റേറിയത്തില്‍ നടക്കുന്ന ഉമറാ കാമ്പയിനില്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, ഹംസക്കോയ ബാഖവി അല്‍ കാമിലി പ്രസംഗിക്കും.