ഇര്‍ശാദിയ്യ ഇരുപതാം വാര്‍ഷികം: ഡ്രൈവേഴ്‌സ് മീറ്റ് ഇന്ന്

Posted on: April 30, 2013 6:00 am | Last updated: April 30, 2013 at 1:15 am

കൊളത്തൂര്‍: അടുത്ത മാസം ഒമ്പത്, പത്ത്, പതിനൊന്ന് ദിവസങ്ങളില്‍ നടക്കുന്ന ഇര്‍ശാദിയ്യ 20 ാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10ന് ഇര്‍ശാദിയ്യ നഗറില്‍ വെച്ച് ഡ്രൈവേഴ്‌സ് മീറ്റ് നടക്കും. കൊളത്തൂരിലും പരിസരങ്ങളിലുമുള്ള ഡ്രൈവര്‍മാര്‍ക്കായി സംഘടിപ്പിച്ച സംഗമം പെരിന്തല്‍മണ്ണ സി ഐ ജലീല്‍ തോട്ടത്തില്‍ ഉദ്ഘാടനം ചെയ്യും. നാം അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന ക്ലാസിന് അദ്ദേഹം നേതൃത്വം നല്‍കും.കൊളത്തൂര്‍ എസ് ഐ ഇ വേലായുധന്‍ അധ്യക്ഷത വഹിക്കും. എങ്ങനെ നല്ല ഡ്രൈവറാംകാം എന്ന വിഷയത്തില്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി ക്ലാസെടുക്കും. അലവി സഖാഫി കൊളത്തൂര്‍, പി എസ് കെ ദാരിമി എടയൂര്‍, റഹീം കരുവള്ളി, എ സൈദ്, നെടുവള്ളി ബശീര്‍, എ സി കെ പാങ്ങ്, എന്‍ ഖാലിദ് സംസാരിക്കും.