കുതിര പന്തയ മത്സരം പരിശീലനം അന്തിമഘട്ടത്തില്‍

Posted on: April 30, 2013 1:01 am | Last updated: April 30, 2013 at 1:01 am

ഗൂഡല്ലൂര്‍: ഊട്ടി പുഷ്പമഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന കുതിര പന്തയമത്സരത്തിന്റെ പരിശീലനം അന്തിമഘട്ടത്തില്‍. മത്സരം മെയ് ഒന്നിന് ആരംഭിക്കും. കുതിരകളും ജാക്കികളും തീവ്രപരിശീലനത്തിലാണ്. മുപ്പത് ദിവസത്തെ മത്സരമാണ് നടക്കുന്നത്. തമിഴ് പുതുവത്സരദിനമായ ഏപ്രില്‍ 14ന് കുതിര പന്തയ മത്സരം ആരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ചെന്നൈയില്‍ നടന്ന മത്സരം പൂര്‍ത്തിയാകാത്തതിനാലാണ് മാറ്റിവെച്ചത്. മദ്രാസ് റേസ് കോഴ്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ നടത്തുന്ന മത്സരത്തില്‍ ചെന്നൈ, ഹൈദരാബാദ്, മുംബൈ, ബംഗളൂരു, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള 500 കുതിരകളും ജാക്കികളുമാണ് പങ്കെടുക്കുന്നത്. മത്സരം ജൂലൈ പത്തിന് സമാപിക്കുമെന്ന് മാനേജര്‍ പി കെ അമാനുള്ള അറിയിച്ചു.