Connect with us

National

കേന്ദ്രമന്ത്രിമാര്‍ സഊദി സന്ദര്‍ശനം നടത്തേണ്ടിയിരുന്നില്ല: അബ്ദുല്‍ വഹാബ്

Published

|

Last Updated

ദുബൈ:നിതാഖാത്ത് വിഷയത്തില്‍ കേന്ദ്ര മന്ത്രിമാര്‍ സഊദി അറേബ്യ സന്ദര്‍ശിക്കേണ്ടിയിരുന്നില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി വി അബ്ദുല്‍ വഹാബ്. ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയം പോലെ നിതാഖാത്തിനെ കുറിച്ച് പലരും കഥയറിയാതെ ആട്ടം കാണുകയാണ്. മന്ത്രിമാരെ അവര്‍ ഉന്തിപ്പറഞ്ഞയച്ചതാണ്. മുന്‍ രാജ്യസഭാംഗവും പ്രവാസി വ്യാവസായിയുമായ അബ്ദുല്‍ വഹാബ് പറഞ്ഞു. മന്ത്രിമാര്‍ക്ക് അവിടെ ഒന്നും ചെയ്യാനില്ല. അവിടെ നടക്കുന്നത് തൊഴില്‍ കമ്പോളത്തിലെ ക്രമീകരണമാണ്. പല ഗള്‍ഫ് രാജ്യങ്ങളിലും മുമ്പ് തന്നെ ഇത് പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. അനധികൃത താമസക്കാരെ രാജ്യം വിടാന്‍ പ്രേരിപ്പിക്കുകയും സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുകയുമാണ് സഊദി സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് വേണ്ടെന്നു പറയാന്‍ മറ്റു രാജ്യക്കാര്‍ക്ക് അവകാശമില്ല. എന്നാല്‍, പൊതുമാപ്പ് ലഭ്യമാകാനും മറ്റു സ്ഥലങ്ങളില്‍ വിസയോടുകൂടി ജോലി ചെയ്യാനും സഊദിയോട് അഭ്യര്‍ഥന നടത്താം. പക്ഷേ, തീരുമാനം സഊദി രാജാവില്‍ നിന്നാണ് വരേണ്ടത്. അതിന് പ്രധാനമന്ത്രി തലത്തില്‍ ഇടപെടല്‍ വേണം. കേന്ദ്രമന്ത്രിമാര്‍ക്ക് ഒന്നും ചെയ്യാനില്ല.അടിയരമായി ചെയ്യേണ്ടത് എംബസികളില്‍ ജീവനക്കാരെ വര്‍ധിപ്പിക്കുകയാണെന്നും പി വി അബ്ദുല്‍ വഹാബ് ചൂണ്ടിക്കാട്ടി.

 

Latest