ഇസ്‌ലാമിക് സെന്റര്‍: മന്ത്രി മാണി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും

Posted on: April 29, 2013 3:37 pm | Last updated: April 29, 2013 at 3:37 pm

അബുദാബി: ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിന്റെ 2013-14 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനോദ്ഘാടനം മെയ് രണ്ട് (വ്യാഴം) കേരള ധനകാര്യ മന്ത്രി കെ എം മാണി നിര്‍വഹിക്കും.
രാത്രി 7.30ന് സെന്റര്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ എം എ യൂസുഫലി മുഖ്യപ്രഭാഷണം നടത്തും. സെന്ററിന്റെ 40-ാം വാര്‍ഷികാഘോഷ ഭാഗമായുള്ള 40 നിര്‍ധന കുടുംബങ്ങള്‍ക്കുള്ള റിലീഫ് പദ്ധതികളുടെ പ്രഖ്യാപനവും ബ്രോഷര്‍ പ്രകാശനവും പരിപാടിയില്‍ നടക്കും. മൈലാഞ്ചി റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം നേടിയ പ്രശസ്ത ഗായകന്‍ നവാസ് കാസര്‍കോട് നയിക്കുന്ന മാപ്പിളപ്പാട്ടും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പരിപാടിയില്‍ യു എ ഇയിലെ സാമൂഹിക-വ്യാവസായിക പ്രമുഖര്‍ സംബന്ധിക്കും. സെന്റര്‍ പ്രസിഡന്റ് ബാവ ഹാജി, ജന. സെക്രട്ടറി എം പി എം റശീദ്, ട്രഷറര്‍ ശുക്കൂറലി കല്ലുങ്ങല്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ സംബന്ധിച്ചു.