കെ എസ് ആര്‍ ടി സി ബസ് ഓട്ടോയിലിടിച്ച് ആറ് പേര്‍ക്ക് പരുക്ക്

Posted on: April 29, 2013 2:25 pm | Last updated: April 29, 2013 at 2:25 pm

എടപ്പാള്‍: കെ എസ് ആര്‍ ടി സി ബസ് ഓട്ടോയിലിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡരികിലെ അടച്ചിട്ട കടയിലേക്ക് ഷട്ടര്‍ തകര്‍ത്ത് പാഞ്ഞുകയറി. അപകടത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു.

സംസ്ഥാനപാതയിലെ കണ്ടനകത്തിനടുത്ത ബീവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യ വില്‍പ്പന കേന്ദ്രത്തിന് സമീപത്ത് ഇന്നലെ ഉച്ചക്ക് 12നാണ് അപകടം. അയിലക്കാട് നിന്ന് ചേകനൂരിലെ ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ ഓട്ടോയില്‍ പോകുന്നവരും നിര്‍ത്തിയിട്ട ഒരു ഓട്ടോറിക്ഷയുടെ ഡ്രൈവറുമാണ് അപകടത്തില്‍ പെട്ടത്. കോഴിക്കോട് നിന്ന് മാവേലിക്കരക്ക് പോകുന്ന കെ എസ് ആര്‍ ടി സി സൂപ്പര്‍ഫാസ്റ്റ് ബസാണ് ഓട്ടോയിലിടിച്ചത്. ഇടിയെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ എതിര്‍വശത്തെ അടച്ചിട്ട കടക്കകത്തേക്ക് പാഞ്ഞുകയറുകയായിരുന്നു.
ഇതിനിടയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട മറ്റൊരു ഓട്ടോയുടെ ഡ്രൈവറെയും ഇടിച്ച് തെറിപ്പിച്ചു. ഓട്ടോറിക്ഷയുടെ നിയന്ത്രണം വിട്ടുള്ള വരവ് കണ്ട് തൊട്ടടുത്ത കടയിലുള്ളവരും പരിസരത്ത് നിന്നവരും ഞൊടിയിടയില്‍ ഒഴിഞ്ഞ് മാറിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. പരുക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരായ ബിയ്യംകുളങ്ങരകാട്ടില്‍ നഫീസ (47), പൊന്നാനി കുളങ്ങര വീട്ടില്‍ മെഹറ (26), അയിലക്കാട് കാവില്‍ വളപ്പില്‍ ശരീഫ (34), ഓട്ടോഡ്രൈവര്‍ അയിലക്കാട് കിഴക്കശ്ര വളപ്പില്‍ ഗിരീഷ്‌കുമാര്‍ (37) എന്നിവരെ എടപ്പാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ്

ALSO READ  ദമാം വാഹനാപകത്തിൽ മരണപ്പെട്ടവർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി