ശശി തരൂരിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി വാഹനാപകടത്തില്‍ മരണപ്പെട്ടു

Posted on: April 29, 2013 1:32 pm | Last updated: April 29, 2013 at 1:32 pm

ഹരിപ്പാട്: കേന്ദ്രമന്ത്രി ശശിതരൂരിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി വാഹനാപകടത്തില്‍ മരിച്ചു. വൈക്കം ഉദയനാപുരം ബാബുസദനത്തില്‍ എല്‍. രാമചന്ദ്രന്‍ നായര്‍ (രാമു-50) ആണ് മരിച്ചത്. ദേശീയപാതയില്‍ ദേശീയപാതയില്‍ ഹരിപ്പാട് തെക്കേനടയില്‍ രാവിലെ 6.10 ഓടെയായിരുന്നു അപകടം.

സോണിയഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തശേഷം കൊല്ലത്തുനിന്നും മടങ്ങിവരുന്നതിനിടെ എതിര്‍ദിശയില്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

ഭാര്യ: ബിന്ദു. മക്കള്‍: വിവേക്, വിശാഖ്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരനടക്കം കോണ്‍ഗ്രസ് നേതാക്കള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തി. വയലാര്‍ രവി, രമേശ് ചെന്നിത്തല എന്നിവരുടെ പിഎ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.