കൊല്‍ക്കത്ത പൊരുതിത്തോറ്റു

Posted on: April 28, 2013 10:05 pm | Last updated: April 28, 2013 at 10:06 pm
Pepsi IPL - Match 38 CSK v KKR
മന്‍വീന്ദര്‍ ബിസ്ല റണ്ണൗട്ടാവുന്നു

ചെന്നൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 14 റണ്‍സ് ജയം. 201 എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന കോല്‍ക്കത്തയ്ക്ക് 20 ഓവറില്‍ നാല് വിക്കറ്റിന് 186 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ.

മന്‍വീന്ദര്‍ ബിസ്‌ലയുടെ ഉജ്ജ്വല കളിയാണ് കൊല്‍ക്കത്തയെ പോരാടാന്‍ സഹായിച്ചത്. 61 പന്തില്‍ 92 റണ്‍സ് നേടി ബിസ്‌ല ഔട്ടായതാണ് കൊല്‍ക്കത്തക്ക് തിരിച്ചടിയായത്. 32 റണ്‍സ് നേടിയ മോര്‍ഗന്‍ അവസാന ഓവറുകളില്‍ പൊരുതിയെങ്കിലും വിജയം മാത്രംലഭിച്ചില്ല.

മൈക്ക് ഹസിയാണ് ചെന്നൈയുടെ ടോപ്‌സ്‌കോറര്‍. ഹസി 59 പന്തില്‍ 95 റണ്‍സ് നേടി.
സുരേഷ് റെയ്‌ന 25 പന്തില്‍ 44 റണ്‍സ് നേടി. എം.എസ്.ധോണി 18 റണ്‍സ് നേടി പുറത്താകാതെ നിന്നു. ജയത്തോടെ പോയിന്റ് പട്ടികയില്‍ ചെന്നൈ മുന്നിലെത്തി.