Connect with us

National

പയര്‍ വര്‍ഗ്ഗങ്ങളുടെ വില വര്‍ധിക്കാന്‍ കാരണം സര്‍ക്കാറെന്ന് പി എ സി

Published

|

Last Updated

ദില്ലി:പയറു വര്‍ഗങ്ങളുടെ വില വര്‍ധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് പങ്കെന്ന് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് നാളെ പാര്‍ലമെന്റില്‍ വയ്ക്കും. 2006 മുതല്‍ 2011 വരെയുള്ള കാലയളവില്‍ ഇറക്കുമതി ചെയ്ത പയര്‍ വര്‍ഗങ്ങളുടെ വില വര്‍ധിക്കാന്‍ കാരണം കേന്ദ്രസര്‍ക്കാരാണെന്ന് സിഎജി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതുമൂലം 1201 കോടി രൂപ നഷ്ടമുണ്ടായെന്നായിരുന്നു സിഎജിയുടെ റിപ്പോര്‍ട്ട്.

ഈ റിപ്പോര്ട്ട് പരിശോധിച്ച പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി റിപ്പോര്‍ട്ടിലെ ഭൂരിഭാഗം കണ്ടെത്തലുകളും ശരിവെയ്ക്കുകയായിരുന്നു. ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി അധ്യക്ഷനായ സമിതിയുടെ പ്രധാനകണ്ടെത്തലുകള്‍ ഇവയാണ്. 10 ലക്ഷം മുതല്‍ 50 ലക്ഷം ടണ്‍ വരെ ക്ഷാമമുണ്ടായപ്പോഴാണ് പയര്‍ ഇറക്കുമതി ചെയ്തത്. ഇറക്കുമതി ചെയ്ത പയര്‍ സംസ്ഥാന സംഭരണ കേന്ദ്രങ്ങളില്‍ വെയ്ക്കാതെ സ്വകാര്യകമ്പിനികള്‍ക്ക് നല്കി.

ഇത് വില അന്യായമായി വര്‍ധിക്കാന്‍ കാരണമായി. നാഫെഡ് അടക്കമുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളെ ഒഴിവാക്കിയാണ് സ്വകാര്യവിതരണസ്ഥാപനങ്ങളെ ഉപയോഗിച്ചത്. ഇറക്കുമതി ചെയ്ത ധാന്യങ്ങള്‍ വിതരണക്കാര്‍ മനപൂര്‍വം ഏറ്റെടുക്കാത്തതുമൂലം വില കുതിച്ചുയര്‍ന്നു. സബ്‌സിഡിയിനത്തില്‍മാത്രം സര്‍ക്കാരിന് 781 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി. ഭക്ഷ്യ പൊതുവിതരണമന്ത്രാലയത്തിന് പയര്‍വര്‍ഗങ്ങള്‍ വിതരണം ചെയ്യുന്നതില്‍ കൃത്യമായ സംവിധാനമില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സ്വകാര്യ വ്യാപാരികളുടെ കൈകളിലാണ് വിപണിയെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

Latest