വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് വിഷാംശം കലര്‍ന്ന കത്ത് അയച്ച കേസില്‍ ഒരാളെ എഫ്ബിഐ അറസ്റ്റ് ചെയ്തു. മിസിസിപ്പിയില്‍ കായികാഭ്യാസ പരിശീലകനായ ജെയിംസ് എവ്‌രെറ്റ് ഡത്‌ഷെകെ എന്ന 41 കാരനാണ് അറസ്റ്റിലായത്.
കേസില്‍ കഴിഞ്ഞ ആഴ്ച ഒരാളെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ഇയാള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് തെളിഞ്ഞിരുന്നു.
ഒബാമയെക്കൂടാതെമിസിസിപ്പിയിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ റോഗര്‍ വിക്കര്‍, ജഡ്ജി സാദീ ഹോളന്ദ് എന്നിവര്‍ക്കാണ് കത്ത് ലഭിച്ചത്. മാരകവിഷമായ റൈസിന്‍ പുരട്ടിയ കത്തുകളായിരുന്നു ലഭിച്ചത്.