തി്ഹാര്‍ ജയിലില്‍ പാക്കിസ്ഥാന്‍ തടവുകാരുടെ സുരക്ഷ വര്‍ധിപ്പിച്ചു

Posted on: April 28, 2013 10:42 am | Last updated: April 28, 2013 at 10:42 am

ന്യുഡല്‍ഹി: തിഹാര്‍ ജയിലിലുള്ള പാക്കിസ്ഥാന്‍ തടവുകാരുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഇന്ത്യന്‍ വംശജന്‍ സരബ്ജിത് സിംഗിനു നേരെ പാക്കിസ്ഥാനിലെ ജയിലില്‍ ആക്രമണം നടന്ന സാഹചര്യത്തിലാണ് ഇന്ത്യയിലുള്ള പാക് തടവുകാരുടെ സുരക്ഷ വര്‍ധിപ്പിച്ചത്. ഇന്ത്യന്‍ തടവുകാര്‍ പാക്കിസ്ഥാന്‍ തടവുകാരെ അക്രമിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

പാക്കിസ്ഥാന്‍ തടവുകാരോട് മറ്റു തടവുകാരില്‍ നിന്ന് അകലം പാലിക്കാന്‍ ജയില്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിഹാര്‍ ജയിലില്‍ വിദേശ തടവുകാര്‍ക്കു പ്രത്യേക സെല്ലാണ്. 16 പാക്കിസ്ഥാന്‍ തടവുകാരാണ് ഇപ്പോള്‍ തിഹാര്‍ ജയില്‍ ഉള്ളത്.