Connect with us

National

സരബ്ജിത് സിംഗിനെ കാണാന്‍ കുടുംബാംഗങ്ങള്‍ പാക്കിസ്ഥാനിലേക്ക്‌

Published

|

Last Updated

അമൃത്‌സര്‍: സരബ്ജിത് സിംഗിനെ കാണാന്‍ കുടുംബാംഗങ്ങള്‍ പാക്കിസ്ഥാനിലേക്ക് പോകും. ഭാര്യ സുഖ്പ്രീത് കൗര്‍, മക്കളായ പൂനം, സ്വപ്നദീപ് കൗര്‍, സഹോദരി ദല്‍ബീര്‍ കൗര്‍ എന്നിവരാണ് ആശുപത്രിയില്‍ കഴിയുന്ന സരബ്ജിത് സിംഗിനെ സന്ദര്‍ശിക്കാന്‍ പോകുന്നത്. ഇവര്‍ക്കായി 15 ദിവസത്തെ വീസ ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍ അനുവദിച്ചു.

ഞായറാഴ്ച അട്ടാരി അതിര്‍ത്തിവഴി ഇവര്‍ പാക്കിസ്ഥാനിലേക്ക് തിരിക്കും. ലാഹോറിലെ കോട് ലഖ്പത് ജയിലില്‍ തടവുകാരനായിരുന്ന സരബ്ജിതിനെ വെള്ളിയാഴ്ച തലയ്ക്ക് മാരക ആയുധം കൊണ്ട് അടിയേറ്റ നിലയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സഹതടവുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം.

---- facebook comment plugin here -----

Latest