അന്താരാഷ്ട്ര മതസംവാദം സമാപിച്ചു

Posted on: April 27, 2013 6:16 pm | Last updated: April 27, 2013 at 6:16 pm

ദോഹ:മതങ്ങള്‍ പരസ്പരം നിന്ദിക്കാതെ ബഹുമാനത്തോടെയുള്ള സഹവര്‍ത്തിത്വമാണ് വേണ്ടതെന്ന ആഹ്വാനത്തോടെ പത്താമത് അന്താരാഷ്ട്ര മത സംവാദം സമാപിച്ചു. എല്ലാമതങ്ങളേയും കുറിച്ച് പഠിക്കാനുള്ള അവസരമാണ് സൃഷ്ടിക്കപ്പെടേണ്ടെതെന്ന് വിവിധ സെഷനുകളില്‍ സംസാരിച്ച പ്രമുഖര്‍ അഭിപ്രായപ്പെട്ടു. 75 രാജ്യങ്ങളില്‍ നിന്നായി അഞ്ഞൂറിലധികം പണ്ഡിതന്‍മാര്‍ സംവാദത്തില്‍ പങ്കെടുത്തു