മാധ്യമപ്രവര്‍ത്തകര്‍ വിപ്പിംഗ് ബോയികളാകുന്നു: എം പി ബഷീര്‍

    Posted on: April 27, 2013 4:33 pm | Last updated: April 27, 2013 at 4:33 pm

    mp basheer

    രിസാല സ്‌ക്വയര്‍: :’തന്റേതല്ലാത്ത കാരണങ്ങളാല്‍ പ്രഹരിക്കപ്പെടുന്ന വിപ്പിംഗ് ബോയികളായി മാറുകയാണ് മാധ്യമപ്രവര്‍ത്തകരെന്ന് ഇന്ത്യാവിഷന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ എം പി ബഷീര്‍ പറഞ്ഞു. രിസാല സ്‌ക്വയറില്‍ മാധ്യമ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ റിപ്പോര്‍ട്ടുകളിലെ വങ്കത്തരങ്ങള്‍ പുറത്തുകൊണ്ടുവന്നാല്‍ പോലും ഒടുവില്‍ അതിന്റെ പിതൃത്വം മാധ്യമങ്ങളില്‍ കെട്ടിവെക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരാള്‍ പറയുന്നത് എല്ലാവരും ഏറ്റുവിളിക്കപ്പെടുന്ന സ്ഥിതി മാധ്യമ മേഖലയിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.