കല്‍ക്കരിപ്പാടം അഴിമതി:സിബിഐ പുതിയ കേസ് റജിസ്റ്റര്‍ ചെയ്തു

Posted on: April 27, 2013 9:45 am | Last updated: April 27, 2013 at 9:45 am

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സിബിഐ പുതിയ കേസ് റജിസ്റ്റര്‍ ചെയ്തു.ഉത്തരേന്ത്യയില്‍ പലയിടത്തും നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് സിബിഐ പുതിയ കേസ് റജിസ്റ്റര്‍ ചെയ്തത്. ചത്തീസ്ഗഡിലെ പുഷ്പ സ്റ്റീല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരായാണ് കേസ്. ഹരിയാനയിലും ഡല്‍ഹിയിലുമടക്കം സിബിഐ പരിശോധന നടത്തിവരികയാണ്.