ചികില്‍സ തേടിയവരെ കുറിച്ച് ദുരൂഹത

Posted on: April 27, 2013 8:44 am | Last updated: April 27, 2013 at 8:44 am

മലപ്പുറം: വഴിക്കടവില്‍ മാവോയിസ്റ്റുകളെന്ന് പറഞ്ഞ് പരിചയപ്പെടുത്തി നാലംഗ സംഘം ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. ഒരു സ്ത്രീയുള്‍പ്പെട്ട സംഘമാണ് പുലര്‍ച്ചെ മുണ്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെത്തിയത്.മാവോയിസ്റ്റുകളാണെന്നും യാത്രയ്ക്കിടെ മുറിവു പറ്റിയെന്നും ചികിത്സ നല്‍കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ ചികിത്സ നല്‍കാന്‍ കഴിയില്ലെന്ന നഴ്‌സിന്റെ മറുപടി കേട്ട് സംഘം മടങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതനുരിച്ച് പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും ഈ സംഘത്തെ കണ്ടെത്താനായില്ല.മുണ്ടേരി വനമേഖലയില്‍ നേരത്തെ തന്നെ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. മാവോയിസ്റ്റുകളെ കണ്‌ടെത്താന്‍ നിയോഗിച്ച പ്രത്യേക സംഘം ഈ മേഖലയില്‍ നേരത്തെ തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.