മുസ്‌ലിം സമുദായത്തെ സംശയത്തോടെ കാണുന്നു: ഗള്‍ഫാര്‍ മുഹമ്മദലി

    Posted on: April 27, 2013 6:00 am | Last updated: April 26, 2013 at 11:31 pm

    galfarകൊച്ചി: മുസ്‌ലിം സമുദായത്തെ ഏറെ സംശയത്തോടെയാണ് ഇന്ന് ലോകം നോക്കികാണുന്നതെന്ന് എസ് എസ് എസ് സംസ്ഥാന സമ്മേളന ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിച്ച പ്രമുഖ വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലി അഭിപ്രായപ്പെട്ടു. രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്നിടത്തൊക്കെ ബോംബ് പൊട്ടുകയും അതിനു പിന്നില്‍ മുസ്‌ലിംകളാണെന്ന് പ്രചരിപ്പിക്കപ്പെടുകയുമാണ്. ചുരുക്കം ചില മുസ്‌ലിംകള്‍ ചില സംഭവങ്ങള്‍ക്ക് കാരണക്കാരായേക്കാം. അത്തരം പ്രവൃത്തികള്‍ അവസാനിപ്പിച്ച് പ്രവാചകന്‍ കാട്ടിത്തന്ന മാതൃകയില്‍, നല്ല ഇന്ത്യക്കാരനായി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതിന് എസ് എസ് എഫ് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളവും ഇവിടുത്തെ മുസ്‌ലും ജനവിഭാഗവും എല്ലാ മേഖലകളിലും ഇന്ത്യക്ക് മാതൃകയായി ഏറെ മുന്നേറിയിട്ടുണ്ട്. അതില്‍ കാന്തപുരവും അദ്ദേഹത്തിന്റെ പ്രസ്ഥാനങ്ങളും വലിയ പങ്കാണു വഹിച്ചത്. ഈ മാറ്റം, പുരോഗതി മറ്റു സംസ്ഥാനങ്ങളിലും കൈവരിക്കാന്‍ കാന്തപുരവും അദ്ദേഹത്തിന്റെ അണികളും ശ്രമിക്കണം. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഗള്‍ഫാര്‍ മുഹമ്മദലിക്ക് ഉപഹാരം നല്‍കി.